ആദ്യത്തെ Domain name നോടു കൂടിയ web siteആണു ഇത്. വിരളമായതും മാര്‍ക്കറ്റില്‍ ലഭ്യമല്ലാത്തതും ആയ കുറേ പുസ്തകങ്ങളുടെ വലിയ ഒരു ശേഖരവും ഈ site ല്‍ ചേര് ത്തിട്ടുണ്ട്. ശ്ലോകസദസ്സുകളിലൂടെയും കയ്യെഴുത്തു പുസ്തകങ്ങളിലൂടെയും മാത്രം തലമുറകള്‍ താണ്ടിയ നിരവധി രചനകള്‍ ..
This is a slokam from SAHASRADALAM,adhyaayam raashtreeyakaantam.This book is written by Ariyannur Unnikrishnan.
This is a slokam from SAHASRADALAM,adhyaayam sooryamaanasamThis book is written by Ariyannur Unnikrishnan.
For more details please visit www.aksharaslokam.com
This is a slokam from shivashtaprasam,SAHASRADALAM.This book is written by Ariyannur Unnikrishnan. ഗാത്രം പാതി നിജാവരോധ,മെരിതീ- നേത്രം ലലാടേ,ചിതാ- ക്ഷേത്രം കേളിവനം ,വസിപ്പതിനിടം ഗോത്രം വിചിത്രം പരം സൂത്രം മുക്തി വരുന്നതിന്നു,കരുണാ- പാത്രം നതര്ക്കെപ്പൊഴും സ്തോത്രം പാടി യമാന്തകാനഘമഹ- ച്ചിത്രം സ്മരിക്കുന്നു ഞാന്‍ പുസ്തകം സഹസ്രദളം അദ്ധ്യായം ശിവാഷ്ടപ്രാസം ഗ്രന്ധകര്‍ത്താവ് അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്
This is a slokam from shivashtaprasam,SAHASRADALAM.This book is written by Ariyannur Unnikrishnan. ഉക്ഷത്തില് ക്കയറാമുദാരവിഭവന് ഭിക്ഷയ്ക്കു തെണ്ടാം മുടി- യ്ക്കക്ഷയ്യാഭമണിഞ്ഞിടാമുരപെറും നക്ഷത്രനാഥാങ്കുരം മോക്ഷത്തില്‍ ക്കൊതി പൂണ്ട മാമുനിഗണം വക്ഷസ്സിലേന്തുന്നൊരാ ദക്ഷദ്വേഷണനെന്തമാന്തമിഹ മ- ദ്രക്ഷയ്ക്കു വന്നെത്തുവാന്‍ പുസ്തകം സഹസ്രദളം അദ്ധ്യായം ശിവാഷ്ടപ്രാസം ഗ്രന്ധകര്‍ത്താവ് അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്
This is a slokam from SAHASRADALAM,adhyaayam sivasthithi.This book is written by Ariyannur Unnikrishnan. ദോഷ്ണാ പ്രോദ്യത്കുരംഗ: ചടുല ഭുജഗഭൂ- ഷാഭയോത്ഭാസിതാംഗ: ഭൂഭൃത്സന്താനസംഗ: സ്ഫുരിതനിടലനേ- ത്രോല്ക്കടാഗ്നിസ്ഫുലിംഗ: പ്രാജ്ഞപ്രജ്ഞാബ്ജഭൃംഗ: പ്രകടിതമദനാ- വേശഗംഗാഭുജംഗ: കാരുണ്യാവാസരംഗ: കലയതു കുശലം ശങ്കരോ മൃത്യുഭംഗ: പുസ്തകം സഹസ്രദളം അദ്ധ്യായം ശിവസ്തുതി ഗ്രന്ധകര്‍ത്താവ് അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്
This is a slokam from SAHASRADALAM,adhyaayam sooryamaanasamThis book is written by Ariyannur Unnikrishnan.For more details please visit www.aksharaslokam.com
This is a slokam from SAHASRADALAM,adhyaayam krishnasthuti.This book is written by Ariyannur Unnikrishnan.
For more details please visit www.aksharaslokam.com പ്രാജ്ഞാനാം ചിന്മരന്ദ പ്രണതപശുപതാ- രാവലീപൂര്ണ്ണചന്ദ: ത്രൈലോക്യാനന്ദകന്ദ: ത്രിദിവനദസമാ- രംഭപാദാരവിന്ദ: കൃത്താമര്ത്ത്യാരിവൃന്ദ: കൃതസുകൃതഹൃദം - ഭോജഖേലന്മിളിന്ദ: കംസപ്രാണഘ്നഭിന്ദ: കലയതു കുശലം ദീനബന്ധുര്മ്മുകുന്ദ: പുസ്തകം സഹസ്രദളം അദ്ധ്യായം കൃഷ്ണസ്തുതി ഗ്രന്ധകര്‍ത്താവ് അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്
This is a slokam from shivashtaprasam,SAHASRADALAM.This book is written by Ariyannur Unnikrishnan. ആറാകാം മുഖമാത്മജ്ജന്ന്,കരി തന് മോറായിടാമുള്ളില- ങ്ങാറാതാളുമനംഗതാപമണയാ- നാറാ ശിരസ്സേറ്റിടാം നീറാടാമുടലെങ്കിലെന്ത്,ശിവനേ! മാറാതെ മാലെത്തി വ- ന്നേറാതെന്റ്റെ മനസ്സു കാത്തരുളുവാന് പാറാവു നീയല്ലയോ പുസ്തകം സഹസ്രദളം അദ്ധ്യായം ശിവാഷ്ടപ്രാസം ഗ്രന്ധകര്‍ത്താവ് അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്
This is a slokam from shivashtaprasam,SAHASRADALAM.This book is written by Ariyannur Unnikrishnan. തണ്ടാര് സായകവൈരിയെന്ന പുകളാല്‍ തണ്ടാര് ന്നു വാഴുന്നവന് പൊണ്ടാട്ടിക്കുടലര് ദ്ധമേകി ,പുറമേ രണ്ടാളൊടായ് ബാന്ധവം തിണ്ടാടും വിധി തന് കഴുത്തു കളവോന് പണ്ടാരനെപ്പോലഹോ തെണ്ടാറായി,തലേലെഴുത്തു ശിവനേ! കൊണ്ടാടുവാന്‍ കൊള്ളൂമോ? പുസ്തകം സഹസ്രദളം അദ്ധ്യായം ശിവാഷ്ടപ്രാസം ഗ്രന്ധകര്‍ത്താവ് അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്
This is a slokam from krishnashtapraasam,SAHASRADALAM.This book is written by Ariyannur Unnikrishnan. ഉണ്ണാനമ്മ വിളിച്ചിടുന്ന സമയം മണ്ണാഹരിക്കുന്നതായ് കണ്ണാല്‍ കണ്ടുപിടിക്കെ,യശ്രു നിറയും കണ്ണാല്‍ കടാക്ഷിച്ചുടന് അണ്ണാക്കോളമകത്തി വായിലുലകും വിണ്ണാകെയും കാട്ടിടും കണ്ണാ!വിസ്മിതയായി നിന്ന ജനനി- ക്കെണ്ണാവതോ നിന് പൊരുള്‍ പുസ്തകം സഹസ്രദളം അദ്ധ്യായം കൃഷ്ണാഷ്ടപ്രാസം ഗ്രന്ധകര്‍ത്താവ് അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്
This is a slokam from SAHASRADALAM,adhyaayam shaivamukthakangal.This book is written by Ariyannur Unnikrishnan.For more details please visit www.aksharaslokam.com ഭക്താഭീഷ്ടാനുസാരം ത്രിപുരദഹന ദ- ക്ഷോല്ഭടം,ഫാലനേത്ര- പ്രോദ്ദീപ്താഗ്നിസ്ഫുലിംഗോല്പ്പതന ചകിത ദൈ- ത്യാവലിയ്ക്കാര്ത്തികാരം സ്വസ്ഥനോത്ഥാനമാര്ന്നിട്ടമരകളകമേ കണ്ടു കൈകൂപ്പിനില് ക്കും മൂര്ത്താനന്ദസ്വരൂപം സുമശരഹരനൃത്തം ഭജിക്കട്ടെ ചിത്തം! പുസ്തകം സഹസ്രദളം അദ്ധ്യായം ശൈവമുക്തകങ്ങള് ഗ്രന്ധകര്‍ത്താവ് അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്
This is a slokam from shivashtaprasam,SAHASRADALAM.This book is written by Ariyannur Unnikrishnan. ഭക്ഷിക്കാം വിഷ,മംഗജന്നുടലഹോ വീക്ഷിച്ചു കത്തിച്ചിടാം ശിക്ഷിക്കാം യമനെ,പ്രപഞ്ചമഖിലം രക്ഷിച്ചു നിര്‍ത്താം പരം ഭൂക്ഷിത് പുത്രിയിലംഗമര്ദ്ധമരുളാം - ദാക്ഷിണ്യ പൂര്ണ്ണാക്ഷിയാ- ലീക്ഷിച്ചെന് ദുരിതം മുടിപ്പതു ജഗല് സാക്ഷിയ്ക്കു വയ്യായ്കയോ? പുസ്തകം സഹസ്രദളം അദ്ധ്യായം ശിവാഷ്ടപ്രാസം ഗ്രന്ധകര്‍ത്താവ് അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്