ARIYANNUR AKSHARASLOKAKALAKSHETHRAM

Catalogue

 

1.സഹസ്രദളം :

 ഗ്രന്‍ഥകര്‍ത്താവ് : അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍ 

അഷ്ടപ്രാസം ,യമകവിദ്യ, ഗോഹത്യയും ബ്രഹ്മഹത്യയും എന്ന മണിപ്രവാളഖണ്ഡകാവ്യം ,കറുത്ത ചേകവന്‍ എന്ന പച്ചമലയാളം കാവ്യം , രസരാജന്‍, കുറിമാനം (എഴുത്തുകുത്തുകള്‍ , ആശംസകള്‍ , ചരമശ്ലോകങ്ങള്‍ ), അക്ഷരശ്ലോകമാഹാത്മ്യം (നൂറു പൂക്കള്‍ , അംബോപദേശം) , തിരുശേഷിപ്പ് എന്നിങ്ങനെ എട്ടു അദ്ധ്യായങ്ങളിലായി ആയിരത്തിലധികം ശ്ലോകങ്ങള്‍ അടങ്ങുന്ന കൃതി. 2000ത്തില്‍ കൂനംമൂച്ചി അക്ഷരശ്ലോകവേദി പ്രസിദ്ധീകരിച്ചു.

2.അരിയന്നൂര്‍ :

 അരിയന്നൂര്‍ ഗ്രാമത്തിന്റെ സാം സ്ക്കാരിക ചരിത്രം . ക്ഷേത്രത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ . ആധുനിക കാലഘട്ടത്തിലെ സം ഭവങ്ങളുടെ വിവരണം . കൂടാതെ നൂറോളം സരസശ്ലോകങ്ങള്‍ editor അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍

3.അക്ഷരശ്ലോക ഡയറക്ടറി 2000:

 ഗ്രന്‍ഥകര്‍ത്താവ് : അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍ 

 അക്ഷരശ്ലോകകലാരംഗത്തുള്ള സംഘടനകളുടെയും വ്യക്തികളുടെയും വിവരങ്ങള്‍ അടങ്ങുന്ന ഇത:പര്യന്തമുണ്ടായിട്ടുള്ള ഏക കൃതി.

4.ഉപനയനം :

 ഗ്രന്‍ഥകര്‍ത്താവ്: ആദരേടത്ത് നീലകണ്ഠന്‍ ഭട്ടതിരിപ്പാട്

 ആദരേടത്തിന്റെ ശ്ലോകങ്ങളുടെ സമാഹാരം .'മയൂരദൂത്' എന്ന സന്ദേശകാവ്യത്തിന്റെ പരിഭാഷ പൂര്‍ണ്ണ രൂപത്തില്‍  ഈ പുസ്തകത്തില്‍ ഉണ്ട്.

5.കണ്ണോക്ക് :

 ടി.എം . പോള്‍ മാസ്റ്റര്‍ സ്മരണിക. കേരളത്തിലെ പ്രഗത്ഭരായ അക്ഷരശ്ലോകപ്രവര്‍ ത്തകരുടെ പ്രൌഢലേഖനങ്ങള്‍ ,പഴയ നൂറു കവികളുടേതായി നൂറു ശ്ലോകങ്ങള്‍ ,കൊച്ചുണ്ണിത്തമ്പുരാന്റെ 'കാന്തവൃത്തം ' എന്ന പുസ്തകത്തിന്റെ പൂര്‍ ണ്ണരൂപം എന്നിവ ഉള്ളടക്കത്തില്‍ പെടുന്നു.

6.തിലാഞ്ജലി:

പണ്ഡിതവര്യനും ബഹുമുഖപ്രതിഭയുമായിരുന്ന കാര്യാട്ടു ശങ്കുണ്ണിനായര്‍ കൂനമ്മൂച്ചി അക്ഷരശ്ലോകവേദി അദ്ധ്യക്ഷനായിരിക്കെ 1989 ല്‍ അന്തരിച്ചു. അക്കാലത്തു പ്രസിദ്ധീകരിച്ച ഒരു സ്മരണികയാണു 'തിലാഞ്ജലി'. മാടമ്പു കുഞ്ഞുകുട്ടന്റെ അനുസ്മരണലേഖനം , മണ്മറഞ്ഞു പോയ എന്‍.ഡി. കൃഷ്ണനുണ്ണി,കെ.എന്‍ഡി., ആദരേടം ,നെല്ലുവായ് കെ.എന്‍ നമ്പീശന്‍ തുടങ്ങി പലരുടെയും ശ്ലോകരചനകള്‍ എന്നിവ ഉള്ളടക്കത്തില്‍ പെടുന്നു.

7.ശിവൊള്ളിക്കൃതികള്‍ :

 ശിവൊള്ളിയുടെ ലഘു ജീവചരിത്രക്കുറിപ്പു, ദാത്യൂഹസന്ദേശം കാവ്യം , തെരഞ്ഞെടുത്ത 60 ശ്ലോകങ്ങള്‍ എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

 8.ശ്ലോകമേവ ജയതേ :

 മണ്മറഞ്ഞ ശ്ലോകപ്രതിഭകളെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ചിട്ടുള്ള ഒരു പംക്തിയാണു ഇത്.

 9.രാമകൃഷ്ണവിലോമകാവ്യം :

 ഗ്രന്‍ഥകര്‍ത്താവ് : സൂര്യകവി

 ജലജ എന്ന വാക്കു അനുലോമമായും പ്രോമമായും ഒരേ പോലെ വായിക്കാവുന്ന പദമാണ്. മോരു തരുമോ എന്ന വാക്യം ഇപ്രകാരം തന്നെ. വിലോമപദം ,വിലോമവാക്യം എന്നിങ്ങനെ ഇവയെ വിളിക്കാം. വാക്യം വലുതാകും തോറും ഇത്തരം ​ഘടന ക്ലിഷ്ടമാകുന്നു. ഇംഗ്ലീഷില്‍ ഒരു ആശയം പ്രകടിപ്പിക്കുന്ന ഏറ്റവും വലിയ വിലോമവാക്യം a man, a plan, a canal, panama എന്നാണെന്നു ഗിന്നസ് ബുക്കില്‍ കൊടുത്തിട്ടുണ്ട്.

 ഇവിടെ ഇതാ ഒരു സംസ്ക്കൃത കാവ്യം . എല്ലാ ശ്ലോകങ്ങളും വിലോമങ്ങള്‍! മാത്രമല്ല, രണ്ടു ഇതിവൃത്തങ്ങള്‍ ഒരേസമയം പറഞ്ഞു പോകുകയും ചെയ്യുന്നു. ശ്ലോകങ്ങളുടെ പൂര്‍വ്വാര്‍ദ്ധങ്ങള്‍ ശ്രീരാമകഥ പറഞ്ഞു പോകുമ്പോള്‍ ഉത്തരാര്‍ദ്ധങ്ങള്‍ ശ്രീകൃഷ്ണകഥ പറഞ്ഞു പോകുന്നു. കാവ്യകാരന്റെയും സംസ്ക്കൃത ഭാഷയുടെയും മഹത്വം! നമ്മുടെയെല്ലാം സുകൃതവും .

 രാമകൃഷ്ണവിലോമകാവ്യത്തിനു മലയാളവ്യാഖ്യാനം തയ്യാറായിട്ടുള്ളതു ഖണ്ഡശ: പ്രസിദ്ധീകരിക്കുന്നു. ആദ്യശ്ലോകത്തിന്റെ വ്യാഖ്യാനം കൊടുത്തിട്ടുണ്ട്.പണ്ഡിതോത്തമനായ ശ്രീ.മച്ചാട്ട് ടി.നീലകണ്ഠന്‍ നമ്പീശനാണു വ്യാഖ്യാതാവ്.

10.ഗോശാല:

 ഗ്രന്‍ഥകര്‍ത്താവ് : ഉണ്ണി എടക്കളത്തൂര്‍

 ഉണ്ണി എടക്കളത്തൂര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന കെ.പി.നാരയണന്‍ നമ്പീശന്റെ ശ്ലോകരചനകള്‍ സമാഹരിച്ചതാണു കൃതി. 1994 ലെ കവനകൌതുകം പുരസ്ക്കാരജേതാവാണു കവി. പുരസ്ക്കാരത്തിനര്‍ഹമായ കവിതയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

11.ഒറവങ്കര ശ്ലോകങ്ങള്‍:

 ഒറവങ്കരയുടെ തെരഞ്ഞെടുത്ത കുറെ ശ്ലോകങ്ങള്‍

12.വൃത്തങ്ങളിലെ താളഘടന:

 ഗ്രന്‍ഥകര്‍ത്താവ് : അത്തിപ്പറ്റ രവി. 

 പരമ്പരാഗതരീതിയില്‍ നിന്നു വ്യത്യസ്തമായി, താളത്തെ അടിസ്ഥാനഘടകമാക്കി വൃത്തങ്ങളെ വിശകലനം ചെയ്യാനുള്ള ഒരു ശ്രമം . സം സ്ക്കൃതവൃത്തമായാലും ,ഭാഷാവൃത്തമായാലും , ചലച്ചിത്രഗാനമായാല്‍ പോലും അവയിലെല്ലാം പൊതുവായ ഒരു താളഘടനയെ കണ്ടെത്തുന്ന ഒരു സൈദ്ധാന്തികഗ്രന്‍ഥം .

13. ശ്രീരാഘവയാദവീയം:

 രാമകൃഷ്ണവിലോമകാവ്യം പോലെ തന്നെ മറ്റൊരു വിലോമകാവ്യം . വെങ്കിടാധ്വരി എന്ന കവിയാണ്‍ ഇതിന്റെ രചയിതാവ്. രാമകഥ പറഞ്ഞു പോകുന്ന ഓരോ ശ്ലോകത്തിനും കൃഷ്ണകഥ പറഞ്ഞു പോകുന്ന പ്രതിലോമശ്ലോകം എന്നാണു രചനയുടെ രീതി. ഓരോ ജോടി ശ്ലോകവും വിലോമമാണെന്നര്‍ത്ഥം . പദച്ഛേദം കൂടെ കൊടുത്തിട്ടുണ്ട്.

14.നാരായണീയം ഭാഷാവൃത്തത്തില്‍ :

 അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്റെ പരിഭാഷ.

15.ഭര്‍ത്തൃഹരി എന്ന  ഫോറം:

 ഭര്‍ത്തൃഹരിയുടെ ശതകത്രയം ഭാഷാവൃത്തത്തിലേക്കു പരിഭാഷപ്പെടുത്തുക എന്നതാണു ലക്ഷ്യം

16.അരിയന്നൂര്‍  E-Magazine :

 ശ്ലോക വിവരങ്ങളടങ്ങുന്ന ഒരു മാസികപ്രസിദ്ധീകരണം.  എല്ലാ 10-ആം തിയ്യതിയും പ്രസിദ്ധീകരിക്കുന്നു.

17.ശയനപ്രദക്ഷിണം: ശ്രീ.രാധാകൃഷ്ണന്‍ കാക്കശ്ശേരിയുടെ കവിതാസമാഹാരമാണു. സാഹിത്യത്തിന്റെ വിവിധ ശാഖകളിലായി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഗ്രന്‍ഥകര്‍ത്താവിന്റെ ഈ കൃതി ശ്ലോകങ്ങളും ഭാഷാവൃത്തത്തിലുള്ള കവിതകളും ഉള്‍ക്കൊള്ളുന്നതാണ്.

18.കഥാത്രയീ ശ്ലേഷകാവ്യം: സമ്പൂര്‍ണ്ണമലയാളവ്യാഖ്യാനത്തോടുകൂടി.

 രാമായണ-ഭാരത-ഭാഗവത കഥകള്‍ ഒരുമിച്ചു പറഞ്ഞു പോകുന്ന വിശിഷ്ടമായ ഒരു സംസ്ക്കൃതകാവ്യമാണ്. ഓരോ ശ്ലോകവും മൂന്നു രീതിയില്‍ അര്‍ത്ഥം ഉള്‍ക്കൊള്ളുന്നു. ചിദംബരകവിയുടെ ഈ കാവ്യത്തിനു മലയാളവ്യാഖ്യാനം രചിച്ചിട്ടുള്ളതു മച്ചാട്ടു ടി. നീലകണ്ഠനാണ്.

 വന്ദനശ്ലോകത്തിനു 10 അര്‍ത്ഥമാണു വ്യാഖ്യാതാവു കൊടുത്തിരിക്കുന്നത്.

 

19. അഷ്ടപ്രാസം :

സമ്പാദകന്‍ : അനില്‍ക്കൃഷ്ണന്‍ പി.യു.

ശാര്‍ദ്ദൂലവിക്രീഡിതം  വൃത്തത്തില്‍ ഓരോ ശ്ലോകത്തിലും എട്ടു സ്ഥലത്തു കൃത്യമായ താളത്തില്‍ ഒരേ പദം ആവര്‍ത്തിച്ചു വരുന്ന വിധം പദകുബേരന്മാര്‍ക്കു വിഹരിക്കാനുള്ള രചനാസങ്കേതമാണു അഷ്ടപ്രാസം. നാല്പതോളം കവികള്‍ ;നൂറ്റിഅമ്പതില്പരം ശ്ലോകങ്ങള്‍ ; ശ്ലോകസദസ്സുകളിലൂടെയും കയ്യെഴുത്തു പുസ്തകങ്ങളിലൂടെയും മാത്രം തലമുറകള്‍ താണ്ടിയ നിരവധി രചനകള്‍. കുറെ പുതിയ രചനകളും.

 

20. പെട്ടരഴിയം കൃതികള്‍ 

പെട്ടരഴിയം വലിയ രാമനെളയതിന്റെ തെരഞ്ഞെടുത്ത കൃതികള്‍ ശ്ലേഷം,പരല്‍ ഘടന,ശയ്യാഗുണം തുടങ്ങിയവയില്‍ അദ്വിതീയനായിരുന്നു ഗ്രന്‍ഥകര്‍ത്താവ്. വള്ളത്തോള്‍ പോലും പേട്ടരഴിയത്തിനെപ്പോലെ ശ്ലോകം എഴുതാന്‍ കഴിയണമെന്നു കൊതിച്ചിട്ടുണ്ടത്രേ . സപ്തപ്രാസം ദീക്ഷിച്ചു രചിച്ചിട്ടുള്ള വഞ്ചിപ്പാട്ടു (നതോന്നത) രീതിയിലുള്ള ഒരു കവിത കൂടി ഇതില്‍ ചേര്‍ത്തിട്ടുണ്ട്. 

 

21.  കാതുകുത്ത്  

ഗ്രന്‍ഥകര്‍ത്താവ് : കുറുവല്ലൂര്‍ മാധവന്‍ 

കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലമായി കൂനമ്മൂച്ചി അക്ഷരശ്ലോകവേദിയുടെ അദ്ധ്യക്ഷനായി തുടരുന്ന  ശ്രീ കുറുവല്ലൂര്‍ മാധവന്റെ ശ്ലോകസമാഹാരം . കൂനമ്മൂച്ചി അക്ഷരശ്ലോകവേദി 1994 ല്‍ പ്രസിദ്ധീകരിച്ചതാണ്‍ ഈ കൃതി.

 

22. പച്ചമലയാളം 

സാധാരണപ്രയോഗത്തിലുള്ള മണിപ്രവാളമലയാളത്തിന്റെ നിഷേധമാണ്‍ പച്ചമലയാളം .സം സ്ക്കൃതപദങ്ങള്‍ ഒഴിവാക്കിയുള്ള മലയാളമെന്നാണ്‍ ഉദ്ദേശിക്കുന്നത്. മനസ്സ്, ദുഃഖം ,വിഷമം ....തുടങ്ങി സമ്സ്ക്കൃതത്തില്‍ നിന്നു സ്വീകരിക്കപ്പെട്ടിട്ടുള്ള പദങ്ങളെല്ലാം നിഷിദ്ധം . ഇങ്ങനെയുള്ള കാവ്യങ്ങളുടെ ഒരു ശേഖരം .

 

23. അക്ഷരശ്ലോക സദസ്സ്  ഫോറം

അംഗങ്ങള്‍ക്കു  ശ്ലോകങ്ങള്‍ പൊസ്റ്റു ചെയ്തു സദസ്സില്‍ പങ്കെടുക്കാം .

 

24.  സ്തവപുഷ്പമാലിക

ഗ്രന്‍ഥകര്‍ ത്താവ് : പണ്ഡിതഭൂഷണം പി.കെ.രാമന്‍ നമ്പ്യാര്‍ 

ശിഖരിണി വൃത്തത്തില്‍ 50 സംസ്ക്കൃതശ്ലോകങ്ങള്‍ വ്യാഖ്യാനത്തോടു കൂടി . തട്ടകത്തമ്മയായ പനങ്ങാട്ടുകര ഭഗവതിയെ സ്തുതിച്ചുള്ളതാണ്‍ ഇതിവൃത്തം .കൊല്ലവര്‍ഷം 1106 ല്‍ പ്രസിദ്ധീകൃതമായത്.

25. .ശ്രീവിജയോദയം മഹാകാവ്യം 

ഗ്രന്‍ഥകര്‍ത്താ : മഹാകവി പന്തളം കേരളവര്‍മ്മ

മഹാകവിയുടെ രണ്ടു മഹാകാവ്യങ്ങളില്‍ കൂടുതല്‍ പ്രശസ്തമായതു രുഗ്മാംഗദചരിതം ആണ്. എന്നാല്‍ വിജയോദയം കാവ്യവും കാവ്യമേന്മ കൊണ്ടും പന്തളത്തിന്റെ സ്വതസ്സിദ്ധമായ ശബ്ദാലങ്കാരവൈദഗ്ദ്ധ്യം  കൊണ്ടും അതീവ മനോഹരമാണ്.
 
26. കളിയോഗത്തില്‍ 
 
ഗ്രന്‍ഥകര്‍ത്താവ് : ഉണ്ണി എടക്കളത്തൂര്‍ 
 
ഗ്രന്‍ഥകര്‍ത്താവിന്റെ ആദ്യത്തെ കാവ്യ സമാഹാരമാണ്‍ 1990 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകം ..
 
27. ഉഷയുടെ ശയനഗൃഹം 
 
 ഗ്രന്‍ഥകര്‍ത്താവ് : മഹാകവി കുട്ടമത്ത്
 
മഹാകവിയുടെ മുഖമുദ്രയായ രചനയിലെ  ശബ്ദസൌന്ദര്യവും ശാലീനതയും നിറഞ്ഞു നില്‍ ക്കുന്ന ഒരു കൃതി.
 
28.  ആന്തര സാമ്രാജ്യങ്ങള്‍  
 
കവിതാസമാഹാരം 
 
ഗ്രന്‍ഥകര്‍ത്താവ് : രാധാകൃഷ്ണന്‍ കാക്കശ്ശേരി
 
29.  കേരളം 

ഗ്രന്‍ഥകര്‍ത്താവ് : മഹാകവി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ 

കേരളത്തിന്റെ ചരിത്രവും ഐതിഹ്യങ്ങളും ക്രോഡീകരിക്കപ്പെട്ടിട്ടുള്ള കാവ്യം . ഈ വിഭാഗത്തിലെ ഏറ്റവും പ്രശസ്തവും സമഗ്രവും , അതേസമയം മനോഹരവുമായ മലയാളകാവ്യം .  
 
30. പുലരി 
 
 
കവിതാ സമാഹാരം 
ഗ്രന്‍ഥകര്‍ത്താവ്: : ടി വി ജോസ്മാസ്റ്റര്‍ 
 

കൂനംമുച്ചി അക്ഷരശ്ലോക വേദിയുടെ സെക്രട്ടറി ആയിരിക്കേ 1997 ല്‍ അന്തരിച്ച ടി വി ജോസ് മാസ്റ്റരുടെ കാവ്യ രചനകള്‍ സമാഹരിച്ച കൃതി.